ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിച്ചു

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു.കഴിഞ്ഞ ദിവസമാണ് യാത്ര തിരിച്ചത്. ഈ മാസം 30ന് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുമെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം ബി.സി.സി.ഐ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
ലോകകപ്പ് ടീമിലെ മിക്ക് താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചവരാണ്. മികച്ച താരങ്ങളടങ്ങുന്ന ടീമാണ് ഇന്ത്യയെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ടീമും ചെറുതല്ലെന്നും കോഹ്‌ലി പറഞ്ഞിരുന്നു.