വിവരാവകാശ കമ്മീഷന്‍ നിയമനം: സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.

വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം പോള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതേതുടര്‍ന്നാണ് അഞ്ചംഗങ്ങളുടെ പട്ടിയ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് റഷീദിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ക്രിമിനല്‍ കേസുകളുമുണ്ടായിരുന്നു. ഇവ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവായ ആര്‍.ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ട് റഷീദിന് എതിരായതിനാലാണ് അദ്ദേഹത്തിന്റെ പേര് വെട്ടിയത്.

SHARE