തീവ്രവാദ ഭീഷണി; സംസ്ഥാനത്ത് യുവതി കസ്റ്റഡിയില്‍

തൃശൂര്‍: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് യുവതി പിടിയിലായി. തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിദേശത്തേക്ക് കടന്ന് അവിടെ ബിസിനസ് നടത്തി പരാജയപ്പെട്ടയാളാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയെന്നും കുടുംബവുമായി ഇയാള്‍ക്ക് ബന്ധമൊന്നുമില്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ഇയാള്‍ കേരളത്തിലെത്തിയിരുന്നുവെന്നും ഇയാള്‍ക്കൊപ്പം ഒരു യുവതി കൂടി ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അതേസമയം, യുവതിയെ ഏത് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

SHARE