രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടിയതായി വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്.

എന്നാല്‍ തിരഞ്ഞെടുക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ആലോചനയുള്ളതായും ഡിജിസിഎ അറിയിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു മാര്‍ച്ച് അവസാനമാണ് രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ആഭ്യന്തര വിമാനസര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചിരുന്നു.

SHARE