Connect with us

More

ചെന്നൈ സൂപ്പര്‍ഫാസ്റ്റ്; വാട്ട്‌സന്റെ സെഞ്ച്വറിയില്‍ കിരീടം ചെന്നൈക്ക്

Published

on

മുംബൈ: മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തുടര്‍ന്ന അശ്വമേഥത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ കൂടി ചാമ്പലായി. ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന നാലാം മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി ചെന്നൈ ഐ.പി.എല്‍ പതിനൊന്നാം എപ്പിസോഡില്‍ രാജാക്കന്മാരായി. സെഞ്ച്വറി പ്രകടനം നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 178 റണ്‍സ് നേടിയപ്പോള്‍ വാട്ട്‌സണ്‍ കത്തിയ മറുപടിയില്‍ ചെന്നൈ കസറി.

ആധികാരികമായ ബാറ്റിംഗാണ് തുടക്കത്തില്‍ ഹൈദരാബാദ് നടത്തിയത്. ഫൈനലിന്റെ സമ്മര്‍ദ്ദം ആരും പ്രകടിപ്പിച്ചില്ല. വാംഖഡെയിലെ ചെറിയ മൈതാനത്ത് വലിയ സ്‌ക്കോര്‍ എളുപ്പമാണെന്ന സത്യം മനസ്സിലാക്കിയും കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിറകെ പോവാതെയുള്ള നിലപാടില്‍ 178 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഇതില്‍ കാര്യമായ സംഭാവന രണ്ട് പേരുടേതായിരുന്നു. 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റേതും 45 റണ്‍സ് നേടിയ യൂസഫ് പത്താന്റേതും. ആറ് ബൗളര്‍മാരെയാണ് മഹേന്ദ്രസിംഗ് ധോണി പരീക്ഷിച്ചത്. ആരും കാര്യമായി തല്ല് വാങ്ങിയതുമില്ല. നാലോവറില്‍ 46 റണ്‍സ് നല്‍കിയ വിന്‍ഡീസുകാരന്‍ ഡ്വിന്‍ ബ്രാവോയാണ് ധാരാളിയായത്.

ഗോസ്വാമിയും ശിഖര്‍ ധവാനുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. സ്‌ക്കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞു. വാംഖഡെയിലെ കാണികള്‍ക്ക് മുംബൈ ഇന്ത്യന്‍സ് കളിക്കാത്തത് കൊണ്ട് തന്നെ ആവേശക്കുറവുണ്ടായിരുന്നു. ഈ ആവേശക്കുറവ് ബാറ്റ്‌സ്മാന്മാരെയും ബാധിച്ചത് പോലെ തോന്നി. ധവാനും വില്ല്യംസണും ഒത്തു ചേര്‍ന്നപ്പോള്‍ പക്വമായ ബാറ്റിംഗായിരുന്നു. ലോക ക്രിക്കറ്റിലെ രണ്ട് സീനിയര്‍ താരങ്ങള്‍. മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കാന്‍ വില്ല്യംസണ്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സിംഗിളുകളും ഡബിളുകളും ധവാന്‍ ആയുധമാക്കി. ഒമ്പതാം ഓവറില്‍ ധവാന്‍ വീണു. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി വലിയ ഇന്നിംഗ്‌സിനുള്ള ഒരുക്കത്തില്‍ രവീന്ദു ജഡേജയുടെ സ്പിന്‍ ധവാന്റെ പ്രതിരോധം തകര്‍ത്തു. ബംഗ്ലാദേശുകാരന്‍ ഷാക്കിബ് അല്‍ ഹസനായിരുന്നു നായകന് കൂട്ടായി വന്നത്. ബാറ്റിംഗില്‍ ഇത് വരെ വലിയ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന ഷാക്കിബ് ഇന്നലെ പക്ഷേ അവസരോചിതമായി കളിച്ചു. രണ്ട് പേരും ചേര്‍ന്ന് സ്‌ക്കോര്‍ 100 കടത്തിയതിന് പിറകെ ചെന്നൈ ആഗ്രഹിച്ച വിക്കറ്റ് വീണു. ശര്‍മയെ കൂറ്റനടിക്കാനുള്ള ശ്രമത്തില്‍ വില്ല്യംസണ് പിഴച്ചു. ധോണി എളുപ്പത്തില്‍ സ്റ്റംമ്പ് ചെയ്തു. പിന്നെയുളള ദൗത്യം ഷാക്കിബും യൂസഫുമായിരുന്നു. രണ്ട് അനുഭവസമ്പന്നരും ചേര്‍ന്ന് സ്‌ക്കോര്‍ 133 ല്‍ എത്തിച്ചപ്പോള്‍ ഷാക്കിബിന്റെ മിന്നും ഷോട്ട് സുരേഷ് റൈനയുടെ കരങ്ങളിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ കൂറ്റനടികല്‍ പായിച്ച ഹുദ കേവലം മൂന്ന് റണ്‍സ് സമ്പാദ്യത്തില്‍ പുറത്തായതിന് ശേഷമെത്തിയ വിന്‍ഡീസുകാരന്‍ ബ്രാത്ത്‌വെയിറ്റ് 11 പന്തില്‍ പുറത്താവാതെ 21 റണ്‍സ് നേടി. യൂസഫിന്റേതായിരുന്നു അതിവേഗ ഇന്നിംഗ്‌സ്. 25 പന്തില്‍ പുറത്താവാതെ 45 റണ്‍സ്. രണ്ട് കൂറ്റന്‍ സിക്‌സറുകളും.

മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ തുടക്കം ടെസ്റ്റ് ശൈലിയിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍. ഫാന്‍ ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണും അനങ്ങാനുള്ള സാതന്ത്ര്യം കൊടുത്തില്ല ഭുവനേശ്വര്‍. സന്ദീപ് ശര്‍മ എറിഞ്ഞ അടുത്ത ഓവറില്‍ പിറന്നത് നാല് റണ്‍സ്. നാലാം ഓവറില്‍ സ്‌ക്കോര്‍ 16 ല്‍ ഡൂപ്ലസി പുറത്താവുകയയും ചെയ്തതോടെ സമ്മര്‍ദ്ദമായി. തുടര്‍ന്നായിരുന്നു റൈനക്കൊപ്പം വാട്ടസണ്‍ ആക്രമണം തുടങ്ങിയത്. അതോടെ ഹൈദരാബാദിന് കഷ്ടകാലമായി. റാഷിദ് ഖാന്‍ ഒഴികെ എല്ലാവരും കണക്കിന് വാങ്ങി. മോശം പന്തുകള്‍ എല്ലാവരും തുടര്‍ച്ചയായി എറിയുകയും ചെയ്തു. സന്ദീപ് ശര്‍മ്മ എറിഞ്ഞ ഇന്നിംഗ്‌സിലെ പതിമൂന്നാം ഓവറില്‍ വാട്ട്‌സണ്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് പായിച്ചത്.

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

Trending