ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കാര്‍ നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്‌സിന് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ വീണ്ടും മഴയെത്തി കളി മുടക്കി. പിന്നീട് മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് 12 ഓവറില്‍ 151 റണ്‍സായിരുന്നു വിജയലക്ഷ്യമായി തീരുമാനിക്കുകയായിരുന്നു.
Shreyas Iyer in fine touch this IPL seasonhttps://t.co/PafRRYvO1m #IPL #DDvRR pic.twitter.com/2unLH0zrA8
— ESPNcricinfo (@ESPNcricinfo) May 2, 2018
നായകന്‍ ശ്രേയാസ് അയ്യരുടെ വെടിക്കെട്ടാണ് ഡല്‍ഹിയുടെ ശക്തി. 35 പന്തില്‍ നിന്ന് നായകന്‍ 50 റണ്‍സ് നേടിയപ്പോള്‍ യുവതാരം പ്രിഥി ഷാ 47 റണ്‍സ് നേടാന്‍ 25 പന്തുകള്‍ മാത്രമാണ് എടുത്തത്. പക്ഷേ ഇന്നിംഗ്‌സിലെ ശക്തന്‍ 29 പന്തില്‍ 69 റണ്‍സ് നേടിയ റിഷാഭ് പന്തായിരുന്നു. റോയല്‍സിനു വേണ്ടി 26 പന്തില്‍ 67 റണ്‍സുമായി ബറ്റ്‌ലര്‍ തിളങ്ങി.
Is opening the right position for Jos Buttler in the @rajasthanroyals‘ batting line-up? https://t.co/PafRRYvO1m #IPL #DDvRR pic.twitter.com/NGFjG8lB9W
— ESPNcricinfo (@ESPNcricinfo) May 2, 2018