ഐ.പി.എല്‍ ഒഴിവാക്കിയേക്കും; ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അല്ലെന്ന് ഫ്രാഞ്ചൈസികള്‍

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ഉപേക്ഷിച്ചേക്കും. ബി.സി.സി.ഐ ഫ്രാഞ്ചൈസികളുമായി ഇന്ന് തീരുമാനിച്ചിരുന്ന യോഗം മാറ്റിവച്ചു. ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അല്ല ഇതെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ പ്രതികരിച്ചു. രാജ്യത്ത് സാഹചര്യം ഒട്ടും മെച്ചപ്പെട്ടിട്ടില്ല. അതിനാല്‍ ഐ.പി.എല്ലിനെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ചിട്ട് കാര്യമില്ലെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് സഹഉടമ നെസ് വാഡിയ പറഞ്ഞു.

അതീവജാഗ്രത പുലര്‍ത്തേണ്ട സമയത്തിനിടയില്‍ ഐപിഎല്ലിന് പ്രസക്തിയില്ലെന്നും ഉടമകള്‍ പറഞ്ഞു. ഈ മാസം 29 ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ 15 വരെ നീട്ടിവച്ചിരിക്കുകയാണ്. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ബി.സി.സി.ഐയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടാകും.

SHARE