ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഇന്ന് ഇന്ത്യയിലെത്തും

 

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഇന്ന് ഇന്ത്യയിലെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും.അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

രാഷ്ട്രപതി, വിദേശകാര്യ മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തുന്ന റൂഹാനി ഹൈദരാബാദിലും സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദര്‍ശനം വഴിവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി, ചബാര്‍ തുറമുഖ വികസനം സമുദ്ര സുരക്ഷ തുടങ്ങിയവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാക്കും.

ഇറാനെതിരെ കടുത്ത സാമ്പത്തിക, വ്യാപാര ഉപരോധമടക്കമുള്ളവ ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് റൂഹാനിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്‌

SHARE