ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. നിരവധി റോക്കറ്റുകള്‍ എംബസിക്ക് സമീപം പതിച്ചതായാണ് റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇറാന്‍ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ട ശേഷം ഇറാഖിലെ യു.എസ് എംബസിക്ക് നേരെ നടക്കുന്ന 19-ാമത്തെ റോക്കറ്റ് ആക്രമണമാണ് ഇന്ന് നടന്നത്. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവ സുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്.

SHARE