ബഗ്ദാദ്: തീവ്രവാദസംഘടനയായ ഇസ്്‌ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന് പ്രവര്‍ത്തിച്ച 16 തുര്‍ക്കി സ്ത്രീകള്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു.
ആഗസ്റ്റില്‍ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ഇറാഖ് സേന തിരിച്ചുപിടിച്ചപ്പോള്‍ അറസ്റ്റിലായ നൂറുകണക്കിന് വിദേശ വനിതകളുടെ വിചാരണ കോടതിയില്‍ തുടരുകയാണ്.
1300ലേറെ സ്ത്രീകളും അവരുടെ കുട്ടികളും ഇറാഖ് സേനക്ക് കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു തുര്‍ക്കി വനിതക്ക് കോടതി വധശിക്ഷയും 10 സ്ത്രീകള്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ഇവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഭര്‍ത്താക്കന്മാര്‍ തങ്ങളെ വഞ്ചിച്ചാണ് ഇറാഖില്‍ കൊണ്ടുവന്നതെന്ന് നിരവധി വിദേശ സ്ത്രീകള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.