Connect with us

Culture

മുസ്ലിം ലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ

Published

on

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാസിസമെന്നും, മതേതര ഇന്ത്യക്കായി മുസ്ലിം ലീഗ് പാര്‍ലമെന്റിനകത്തും, പുറത്തും പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി എന്നിവര്‍ പറഞ്ഞു.. ഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.. വര്‍ഗീയതയെന്ന അപകടകാരിയായ ഭൂതത്തെ തുറന്ന് വിട്ടുകൊണ്ടാണ് ബി ജെ പി അധികാരത്തില്‍ വന്നത്.. അത്, ഇന്ന് രാജ്യത്തെ മുസ്ലിംകളുടെയും ദളിതുകളുടെയും ജീവിതം ദുസ്സഹമാക്കി… സംഘ് പരിവാര്‍ നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങളുടെ ഉല്‍പ്പന്നമാണ് രാജ്യത്തെമ്പാടും നടക്കുന്ന അതിക്രമങ്ങള്‍ക്ക് കാരണം.. കേന്ദ്ര മന്ത്രിമാര്‍ പോലും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു.. ജനാധിപത്യത്തെയും, ഭരണഘടനയെയും, പാര്‍ലമെന്റിനെയും നോക്കുകുത്തിയാക്കി കൊണ്ടാണ് എന്‍ ഡി എ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.. ഇതനുവദിക്കാനാവില്ല.. ഡി മോണിട്ടൈസേഷന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുന്നു.. ഉല്‍പാദന, വ്യവസായ മേഖല യില്‍ അതുണ്ടാക്കിയ മാന്ദ്യമാണ് ജി ഡി പി യെ പുറകോട്ടടിച്ചത്.. കാര്‍ഷിക ആത്മഹത്യകള്‍ തുടരുകയാണ്.. ഈ വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം കുറ്റകരമാണ്… കര്‍ഷക ആത്മഹത്യകള്‍ തുടരുമ്പോള്‍ ചെറു വിരലനക്കാത്ത സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുകയാണ്.. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിടക്കാര്‍ തുടങ്ങി അവശ ജനവിഭാഗങ്ങളെല്ലാം സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ക്ക് പുറത്താണ്…. ഈ സര്‍ക്കാര്‍ ഒരു ഹിന്ദുത്വ സര്‍ക്കാരാണെന്നാണ് അവകാശപ്പെടുന്നത്.. ഗുജറാത്തിലും, മധ്യപ്രദേശിലും ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഏത് സമുദായത്തില്‍ പെട്ടവരാണെന്ന് നോക്കുക… കോര്‍പറേറ്റ് താല്‍പര്യങ്ങളല്ലാതെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആരെയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം. ഇത് രാജ്യം കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണ്… സര്‍ക്കാറിനെതിരായി വിശാല പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ മുസ്ലിം ലീഗ് സാധ്യമായ തൊക്കെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു..
ഹിന്ദി മേഖലയില്‍ പാര്‍ട്ടിയെ ശക്തമാക്കും.. പോഷക സംഘടനകള്‍ക്കെല്ലാം ദേശീയ സമിതികള്‍ നിലവില്‍ വന്നു കഴിഞ്ഞു.. ഉത്തരേന്ത്യയില്‍ യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തനം ശക്തമാവുകയാണ്.. യൂത്ത് ലീഗിന്റെ കൊല്‍ക്കത്ത എക്സിക്യൂട്ടീവ് മീറ്റ് ശ്രദ്ധേയമായി.. എം എസ് എഫി നും, എസ് റ്റി യുവിനും, വിവിധ സംസ്ഥാനങ്ങളില്‍ കമ്മിറ്റികള്‍ നിലവില്‍ വന്നു.. യൂത്ത് ലീഗ് ദേശീയ തലത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും.. നവംബറില്‍ ചെന്നൈയില്‍ നേതൃ പരിശീലന ക്യാമ്പ് നടത്തും… മുസ്ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കും.. ഉത്തരേന്ത്യന്‍ മുസ് ലിംകള്‍ക്ക് സുരക്ഷിതബോധവും, ആത്മവിശ്വാസവും നല്‍കും.. അതോടൊപ്പം തന്നെ എല്ലാ മതവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും…. സഹവര്‍ത്തിത്വത്തിലൂടെ വര്‍ഗീയതയെ പ്രതിരോധിക്കുന്ന കേരള മോഡല്‍ രാജ്യത്തിനു മുന്‍പില്‍ ലീഗ് ഉയര്‍ത്തിക്കാണിക്കും..
വ്യാപകമായി കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരായ പ്രതിക്ഷേധ ക്യാമ്പയിന്റെ സമാപനമാണ് പാര്‍ലമെന്റ് മാര്‍ച്ച്. ഇത്തരം അതിക്രമങ്ങള്‍ നിത്യ സംഭവമായി മാറുന്നു… ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ,കേന്ദ്ര സര്‍ക്കാരും തുടരുന്ന കുറ്റകരമായ അനാസ്ഥക്കതിരെ യരി രു ന്നു ക്യാമ്പയിന്‍.. ജൂലൈ അഞ്ചിന് കോഴിക്കോട് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.. രാജ്യത്തെല്ലാ സംസ്ഥാനങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധ പരിപാടികള്‍ നടന്നു.. ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാഗങ്ങളും, ഗ്രാമനിവാസികളും മാര്‍ച്ചില്‍ അണിനിരക്കും.. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദീന്റെ ഭാര്യ മര്‍യം ഖാത്തൂന്‍., തുടങ്ങി ഇരകളുടെ കുടുംബാംഗങ്ങള്‍ അണിനിരക്കും.. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യും.. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും.. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി സ്വാഗതമാശംസിക്കും.., ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ്,ഖുര്‍റം അനിസ് ഉമര്‍., തുടങ്ങി .,ദേശീയ, സംസ്ഥാന നേതാക്കന്മാള്‍ പങ്കെടുക്കും.. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെട്ടക്കപ്പെട്ട വാളണ്ടിയര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുക.. മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍., മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending