സര്‍ക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് ഉത്തരവ്

പിണറായി സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കാരണം പറയാതെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തിയ നടപടി ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് കൊച്ചിയിലെ സെന്‍ഡ്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

SHARE