പ്രവാസികള്‍ വന്നില്ലെങ്കിലും പ്രവാസനാട്ടില്‍ നിന്ന് സ്വര്‍ണം വരണം; പരിഹസിച്ച് ജേക്കബ് തോമസ്


തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലട്ട് കുറിപ്പിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

‘സ്വര്‍ണം പ്രവാസിനാട്ടില്‍നിന്നും വരണം.
പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല!
സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്!

ജേക്കബ് തോമസ്’

എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് ആരോപിക്കുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ പിണറായി വിജയന്‍ തള്ളിക്കളയുന്നുണ്ട്.