റിപബ്ലിക്ക് ദിനത്തിലെ അതിഥി വംശവെറിയനാകുമ്പോള്‍

ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപബ്ലിക് ദിന അതിഥി ബ്രസീലിയന്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സനാരോ ആണ്. ഇന്ത്യയെപോലെയുള്ള ഒരു മതേതരത്വ രാജ്യത്തിന്റെ റിപബ്ലിക്ക് ദിനത്തിന്റെ മുഖ്യാതിഥിയാവാന്‍ അദ്ദേഹം യോഗ്യനാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു അത്രമേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഇന്ന് ഇന്ത്യയുടെ വിശിഷ്ടാതിഥിയായി എത്തുന്നു എന്നത് തന്നെ അത്ര സുഖകരമല്ലാത്ത രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്.

നിരവധി സ്ത്രീ,ന്യൂനപക്ഷ, മനുഷ്യത്വ രഹിത വംശീയ പരാമര്‍ശങ്ങള്‍ക്കൊണ്ട് ഇതിനോടകം വിവാദം സൃഷ്ടിച്ച വലതുപക്ഷ നേതാവാണ് ബോല്‍സനാരോ. ഞാന്‍ നിങ്ങളെ ബലാത്സംഗം ചെയ്യാതെ വിടുന്നത് നിങ്ങള്‍ അത് അര്‍ഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ്’ എന്നാണ് 2003ല്‍ ബോള്‍സെനാരോ ഒരു വനിതാ എം.പിയോട് പറഞ്ഞത്. സ്വന്തം മകന്‍ ഒരു സ്വവര്‍ഗാനുരാഗിയാകുന്നതിനേക്കാള്‍ അയാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് പ്ലേ ബോയ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു വെച്ചു.

നവ നാസി സംഘടനകളുമായും ബോല്‍സനാരോയുടെ ബന്ധം രഹസ്യമല്ല. പ്രത്യക്ഷ നാസി അനുഭാവി ആയിരുന്ന പ്രൊഫസര്‍ മാക്രോ അന്റോണിയോ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് ഹിറ്റ്‌ലറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അന്റോണിയോയെ പിന്തുണച്ചു കൊണ്ട് ബോല്‍സനാരോ രംഗത്തെത്തിയിരുന്നു.സ്വന്തം രാജ്യത്തെ ജനതയോട് ഇത്രമാത്രം ക്രൂരത പുലര്‍ത്തുന്ന ഒരു ഭരണാധികാരിയെ മതേതര ഇന്ത്യയുടെ റിപബ്ലിക്ക് ദിനത്തിലെ അതിഥിയായി ക്ഷണിച്ചത് തീര്‍ത്തും അപലപനീയമാണ്.

SHARE