ഫ്രാങ്കോ മുളക്കലിന്റെ ചോദ്യം ചെയ്യല്‍ നാളെ; കന്യാസ്ത്രീ സ്ഥിരം പ്രശ്‌നക്കാരിയെന്ന് ബിഷപ്പ്

കോട്ടയം: തനിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പ് പറഞ്ഞു.

കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീ. അവര്‍ക്ക് എന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ഹൈക്കോടതിയില്‍ നല്‍കാനായി തയ്യാറാക്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് പറയുന്നു. കന്യാസ്ത്രീയും കുടുംബവും ചര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി. കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബിഷപ്പ് പറഞ്ഞു.

അതസമയം, നാളെയാണ് ചോദ്യം ചെയ്യലിന് അന്വേഷണസംഘം മുഖേന ബിഷപ്പ് എത്തേണ്ടത്. നാളെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതിനാല്‍ രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് ശ്രമം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിന് നീക്കമുണ്ടായാല്‍ അത് തടയാനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. നാളത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. നൂറിലേറെ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്.

SHARE