അന്വേഷണവുമായി സഹകരിക്കും; ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ്

അന്വേഷണവുമായി സഹകരിക്കും; ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ്

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ച്ചക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു.

കന്യാസ്ത്രീയുടെ പരാതിയില്‍ 19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ ഇന്നലെ അറിയിച്ചിരുന്നു.

ബിഷപ്പിനെതിരായ കേസില്‍ മൊഴികളില്‍ ഒട്ടറെ വൈരുദ്ധ്യമുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവും. കേസ് സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ഐ.ജി മാധ്യമങ്ങളോടു പറഞ്ഞു.

NO COMMENTS

LEAVE A REPLY