നുഴഞ്ഞു കയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗറി ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ഉധം പൂരിലെ  സൈനിക ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സുന്ദര്‍ബനി സെക്ടറിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സൈന്യത്തിന്റെ നീക്കത്തില്‍ രണ്ട് നുഴഞ്ഞുക്കയറ്റക്കാര്‍ കൊല്ലപ്പെടുകയും ഇവരില്‍ നിന്ന് എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

SHARE