മുസ്‌ലിം ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അംജദ് അലി സാഹിബ് അന്തരിച്ചു

റാഞ്ചി: മുസ്‌ലിംലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവും ആള്‍ ഇന്ത്യ ഉലമായെ ബോര്‍ഡ് ദേശീയ പ്രസിഡന്റുമായ സയ്യിദ് അംജദ് അലി (75) അന്തരിച്ചു. എസ്.ടി. യു പ്രഥമ ദേശീയ പ്രസിഡന്റായിരുന്നു. എച്ച്.ഇ. സി തൊഴിലാളി യൂണിയനിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 2009ല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെ ഉത്തരേന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉജ്വല സാനിധ്യമായി. സറീന അംജദാണ് ഭാര്യ. മക്കള്‍: തരന്നൂം അഫ്‌റിന്‍, ഫൗസിയ ഷബ്‌നം, ഉനൈസ രശ്മി.
മുസ്‌ലിംലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ അവശതകള്‍ മറന്നും സജീവമായിരുന്നു സയ്യിദ് അംജദ് അലിയെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, മുസ്‌ലിംലീഗ് കേരള നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള, സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം തുടങ്ങിയവര്‍ അനുശോചിച്ചു.

SHARE