റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്്ലിംലീഗ് സ്ഥാനാര്‍ഥികളെ 18ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. മുസ്്ലിംലീഗ് ദേശീയ നേതൃത്വം നിയോഗിച്ച സംഘം ഇന്നലെ റാഞ്ചിയിലെത്തി നടത്തിയ ചര്‍ച്ചകളിലാണ് മുസ്ലിംലീഗിന്റെ പ്രാദേശിക സഖ്യവും സ്ഥാനാര്‍ഥികളും സംബന്ധിച്ച് ധാരണയായത്. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവ ഹാജി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുഹമ്മദ് കോയ തിരുനാവായ, ഹമദ് മൂസ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്തീന്, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കും.
മുസ്ലിംലീഗിന് ചില സീറ്റുകളില്‍ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജാര്‍ഖണ്ഡ് പാര്‍ട്ടി, രാഷ്ട്രീയ സാമന്തദള്, ഇന്‍സാഫ് എന്നീ പാര്ട്ടികളുള്പെടുന്ന സഖ്യത്തിലാണ് മുസ്്ലിംലീഗ് മത്സരിക്കുക. ജാര്‍ഖണ്ഡിലെ ദളിത്, ന്യൂനപക്ഷ, ആദിവാസി മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മുന്നണികള്‍ക്ക് തിരുത്തല്‍ ശക്തിയായി മികച്ച മുന്നേറ്റം കാഴ്ചവെക്കാനാകും.
അടുത്ത വാരം റാഞ്ചിയില്‍ സഖ്യത്തിന്റെ വിശാല കണ്വെന്ഷന് നടക്കും. ജാര്‍ഖണ്ഡിലെ വികസന രംഗത്തെ വര്‍ഷങ്ങളായുള്ള മുരടിപ്പ് അകറ്റുക, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിച്ച് മാനവികത പുനസ്ഥാപിക്കുക തുടങ്ങിയവയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും യോഗത്തിന് ശേഷം ഇ.ടി പറഞ്ഞു.