Connect with us

More

ജിയോ പ്രൈം അംഗങ്ങളാവാനുള്ള കാലാവധി നീട്ടി

Published

on

മുംബൈ: റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി നീട്ടി. പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച്ച അര്‍ധരാത്രി അവസാനിക്കാനിരിക്കുമ്പോഴാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് എത്തിയത്. ഏപ്രില്‍ 15വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ് അംഗത്വം നേടി 303 രൂപ മുതലുള്ള റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് ജൂലായ് വരെ സൗജന്യ ഉപയോഗം തുടരാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരു മാസം കൊണ്ട് 72ദശലക്ഷം ഉപഭോക്താക്കള്‍ പ്രൈം അംഗങ്ങളായി എന്ന് ജിയോ പറയുന്നു. എന്തെങ്കിലും കാരണവശാല്‍ ജിയോയില്‍ അംഗങ്ങളാകാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് കമ്പനി സമയപരിധി നീട്ടിയിരിക്കുന്നത്. കാലാവധി നീട്ടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ജിയോയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ഇതുവരെ പ്രൈം അംഗങ്ങളായിട്ടില്ല.

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Trending