സാമ്പത്തിക വെല്ലുവിളി; നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ

ഡിസംബര്‍ ആദ്യ വാരത്തോടെ നിരക്ക് വര്‍ധപ്പിക്കാനൊരുങ്ങി് ജിയോ. സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യമായതിനാല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിയോയും ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.

അതേസമയം ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നാണ് ഐഡിയയും എയര്‍ടെല്ലും വ്യക്തമാക്കിയത്. നിരക്ക് വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചു കയറിയിരുന്നു.

SHARE