ജെ.എന്‍.യു വില്‍ പൊലീസ് രാജ് പ്രഖ്യാപിച്ച് ഭരണകൂടം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊലീസ് രാജെന്ന് വിമര്‍ശനം. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ കാണാനോ ഹോസ്റ്റലിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചുകൊണ്ടുള്ള ഓര്‍ഡര്‍ സര്‍വ്വകലാശാല പുറത്തിറക്കി.ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ആരെയെങ്കിലും താമസിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ജനുവരി 5 ന് ജെഎന്‍യു കാമ്പസില്‍ നടന്ന അക്രമത്തെത്തില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ജെഎന്‍യു മുന്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോരി രംഗത്തെത്തി. നടന്ന സംഭവങ്ങള്‍ വളരെ നിരാശാജനകമാണെന്നും അവിശ്വാസം മൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തഞ്ച് വര്‍ഷം ജെഎന്‍യുവില്‍ ജോലി ചെയ്ത പരിചയമുള്ള വ്യക്തിയാണ് മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ സുധീര്‍ കുമാര്‍ സോപോരി. അക്രമ സംസ്‌കാരം ഒരിക്കലും ജെഎന്‍യുവില്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരെയുണ്ടായ അക്രമങ്ങള്‍ മനസ്സ് വിഷമിപ്പിക്കുന്നതാണെന്നും സുധീര്‍ കുമാര്‍ പറഞ്ഞു. ആശങ്കകളാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നത്, വിദ്യാര്‍ഥികളോടുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SHARE