രക്ഷാദള്‍ വാദം പൊളിയുന്നു; അക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി

ജെ.എന്‍.യുവില്‍ ആക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍. ലാത്തിയും വടികളും ആസിഡും കയ്യില്‍ കരുതാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് വാട്‌സ്ആപ്പ് വഴി നിര്‍ദേശം ലഭിച്ചിരുന്നുവെന്നും അനിമ തുറന്ന് സമ്മതിച്ചു.

.ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാ ദള്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ എ.ബി.വി.പിയെ രക്ഷിക്കാനുള്ള നീക്കമായിരുന്നെന്ന് അനിമയുടെ തുറന്ന് പറച്ചിലോടെ വ്യക്തമായി. ജനുവരി അഞ്ചിന് രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

SHARE