ജെ.എന്‍.യുവില്‍ അക്രമിക്കപ്പെട്ടത് ഞങ്ങളുടെ വിദ്യാര്‍ത്ഥികളാണെന്ന എ.ബി.വി.പിയുടെ വാദം നുണയെന്നതിന് തെളിവുകള്‍ പുറത്ത്

ജെ.എന്‍.യുവില്‍ അക്രമത്തിന് ഇരയായത് എ.ബി.വി. പി വിദ്യാര്‍ത്ഥികളാണെന്ന വാദം തെറ്റാണെന്നതിനുള്ള തെളിവുകള്‍ പുറത്ത്. ജെ.എന്‍.യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചെന്ന് പറഞ്ഞ് എ.ബി.വി.പി പുറത്ത് വിട്ട വീഡിയോ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.നുണക്കപ്പുറം അക്രമത്തിന് നേതൃത്വം നല്‍കിയത് എ.ബി.വി.പിയാണെന്നും സത്യം പുറത്ത് വന്നതോടെ വ്യക്തമായി.

ഫീസ് വര്‍ധനവിനെതിരെ ജെ.എന്‍.യുവില്‍ സമരം നടക്കുന്നുണ്ട്. സമരത്തെ അനുകൂലിച്ച വിവേക് പാണ്ഡെ എന്ന വിദ്യാര്‍ത്ഥിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു എ.ബി.വി.പിയുടെ നുണ പ്രചരണം. എന്നാല്‍ അക്രമത്തിനിരയായ വിവേക് എ.ബി.വി.പിക്കാരനല്ലെന്നും അക്രമിച്ച സര്‍വേദര്‍ എ.ബി.വി.പി നേതാവുമാണ്.

തന്നെ എ.ബി.വി.പി പ്രവര്‍ത്തകനാക്കിയതിന് മറുപടിയുമായി വിവേക് രംഗത്ത് വന്നിട്ടുണ്ട്. നുണപ്രചരണം നടത്തിയതോടെ അക്രമത്തിന് നേതൃത്വം നല്‍കിയത് എ.ബി.വി.പി ആണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വിവേക് വീഡിയോയില്‍ പറയുന്നുണ്ട്.

SHARE