ജെ.എന്‍.യുവില്‍ വി.സിയെ എത്തിച്ചത് ക്യാമ്പസിന്റെ പൊതുസ്വഭാവം മാറ്റാന്‍; മാനവവിഭവശേഷി വകുപ്പിന്റെ കുറിപ്പ് പുറത്ത്

ജെ.എന്‍.യുവില്‍ വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാര്‍ എത്തിയത് ക്യാമ്പസിന്റെ പൊതു സ്വഭാവങ്ങളില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് മാനവവിഭവശേഷി വകുപ്പിന്റെ കുറിപ്പ്. 2016ല്‍ വൈസ്ചാന്‍സലറായി ചുമതലയേറ്റ ജഗദേഷ് കുമാര്‍ ഇതിനോടകം തന്നെ വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

നവംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിലാണ് മാനവവിഭവശേഷി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ജെ.എന്‍.യുവില്‍ മാറ്റം അനിവാര്യമാണെന്നും, അത് സാവകാശം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ നടപ്പിലാക്കണമെന്നും മാനവിഭശേഷി വകുപ്പിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌സ് യൂണിയനോട് വി.സി സഹകരിക്കാത്തതും ജെ.എന്‍.യുവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

SHARE