ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഇന്ന് റിയല്‍ ലൈഫ് ഹീറോ

ആദ്യ ടി20 ലോകകപ്പിലെ അവസാന ഓവര്‍ ആരും മറന്നുകാണില്ല. അതുപോലെ അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ്മയെയും. അവസാന ഓവറില്‍ മിസ്ബ ഉല്‍ ഹഖിനെ വിക്കറ്റില്‍ കുരുക്കി ജൊഗീന്ദര്‍ ഇന്ത്യക്കായി ലോകകപ്പില്‍ മുത്തമിട്ടിരുന്നു. എന്നാല്‍ 13 വര്‍ഷത്തിന് ശേഷം കൊറോണകാലത്ത് വീണ്ടും ഹീറോ ആയിരിക്കുകയാണ് ജൊഗീന്ദര്‍.

ഇപ്പോള്‍ ഹിസാര്‍ ജില്ലയിലെ ഡി.എസ്.പിയാണ് അദ്ദേഹം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കര്‍ശനമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസായ ജൊഗീന്ദറും മുന്‍ പന്തിയില്‍ തന്നെയുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് ജോലി ചെയ്യുന്ന ഒരുപാട് പൊലീസുകാരെപ്പോലെത്തന്നെ ജോലി ചെയ്യുന്ന ജൊഗീന്ദര്‍ ജോലിക്കിടയിലെ ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി.റോഡില്‍ കുടുങ്ങിയവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ജൊഗീന്ദറിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടണ്ട്. 2007ല്‍ ലോകകപ്പ് ഹീറോ, 2020ല്‍ റിയല്‍ ലൈഫ് ഹീറോ എന്ന കുറിപ്പുമായി ഐസിസിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

SHARE