കലിതുള്ളി പൊലീസ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്ക്. പൊലീസ് അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ കൈയ്യില്‍ ഗ്രനേഡേറ്റു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്. പൊലീസ് അതിക്രമത്തില്‍ പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

SHARE