മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനേയും വെടിവെച്ച് കൊന്നു.ദൈനിക് ജാഗണിലെ ആഷിക് ജാന്‍വാനിയാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍. സഹാറന്‍പൂരിലെ വീട്ടില്‍ കയറിയാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് യു.പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുന്‍പും നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. .

SHARE