സുരക്ഷാജീവനക്കാരന്റെ വെടിയേറ്റു; ജഡ്ജിയുടെ മകന്‍ മരിച്ചു

ഗുരുഗ്രാം: സുരക്ഷാജീവനക്കാരന്റെ വെടിയേറ്റ ജഡജിയുടെ മകന്‍ മരിച്ചു. ഗുരുഗ്രാം ജഡ്ജി കൃഷന്‍ന്ത് കാന്തിന്റെ മകന്‍ ദ്രുവാണ് മരിച്ചത്. ജഡ്ജിയുടെ ഭാര്യക്കും വെടിയേറ്റിരുന്നു, അവര്‍ തത്ക്ഷണം മരിക്കുകയായിരുന്നു. മഹി പാലുമായി മകന്റയും അമ്മയുടേയും വാക്കുത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഒക്ടോബര്‍ 13നാണ് സംഭവം. കാറില്‍ കയാറാന്‍ പോകുന്നതിനിടെ സുരക്ഷാജീവനക്കാരന്‍ മഹി പാല്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് മണിക്കുറുകള്‍ക്ക് ശേഷം ഗുരുഗ്രാം- ഫറീറാബാദ് റോഡില്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

SHARE