Connect with us

More

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര ശ്രമം; ഇന്ന് ഫുള്‍ കോര്‍ട്ട് ചേരും

Published

on

ന്യുഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ കലാപക്കൊടിയുയര്‍ത്തിയതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാര ശ്രമം. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും പങ്കെടുപ്പിച്ച് ഇന്ന് ഫുള്‍ കോര്‍ട്ട് ചേരും. ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നുവെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണത്തിന് പിന്നാലെ സുപ്രീകോടതിയില്‍ ഉണ്ടായ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മുഴുവന്‍ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാനാണ് ശ്രമം.

ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം അനുചിതവും ഒഴിവാക്കേണ്ടതുമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്നലെ ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണിതെന്നും അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും പിന്നീട് നിയമ വകുപ്പ് സഹമന്ത്രി പി പി ചൌധരിയും പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സമവായ നീക്കമാണ് ഇന്ന് നടക്കാനിടയുള്ളത്.

എന്നാല്‍ ഇന്നലെ വാര്‍ത്ത സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളായ കുര്യന്‍ ജോസഫ് ഉള്‍പെടെ വിവിധ ജഡ്മാര്‍ ഡല്‍ഹിയില്‍ ഇല്ലാത്തത് ഇന്ന് ഫുള്‍കോര്‍ട്ട് ചേരുന്നതിന് തിരിച്ചടിയാണ്. സുപ്രീംകോടതിയില്‍ മുതിര്‍ ബാര്‍ അസോസിയോഷനും ഈ പ്രശ്‌നത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ മുതിര്‍ന്ന അഭിഭാഷകര്‍ക്കും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണക്കേസുള്‍പ്പെടെ വിവിധ കേസുകളിലെ വാദത്തിനിടയില്‍ ഈ വിയോജിപ്പ് ഭൂഷണ്‍ കോടതിമുറിയില്‍ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകര്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.

രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ ഇന്നലെയായിരുന്നു കലാപക്കൊടി ഉയര്‍ന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ച മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീംകോടതിയുടെ ഭരണക്രമം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് തുറന്നടിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണ സാഹചര്യമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയതു തന്നെ.

‘ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷം കഴിഞ്ഞ ശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നു എന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ഞങ്ങളെ ആത്മാര്‍ത്ഥതയേയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് നിര്‍ഹിക്കേണ്ടതുണ്ട്’ എന്ന മുഖവുരയോടെസംസാരിച്ചു തുടങ്ങിയ ജസ്റ്റിസ് ചെലമേശ്വര്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചത്. ‘സുപീംകോടതിയുടെ ഭരണക്രമത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ശരിയായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം ധരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ വിശദമാക്കി നാല് ജഡ്ജിമാരും ഒപ്പുവെച്ച കത്ത് ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കൈമാറിയെങ്കിലും ഇത് ഉള്‍കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് കാലത്തും ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും അദ്ദേഹം ഇക്കാര്യം ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു വഴികളും മുന്നില്‍ ഇല്ലാത്തതിനാലാണ് നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള ഞങ്ങളുടെ തീരുമാനം. പരമോന്നത നീതിപീഠം പക്ഷപാതിത്വത്തിന് അതീതമായി നിലനില്‍ക്കേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം സംരക്ഷിക്കപ്പെടൂ. ജനങ്ങളോടും നീതിപീഠത്തോടുമാണ് ഞങ്ങള്‍ക്ക് കടപ്പാടുള്ളത് – ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന ചോദ്യത്തിന് അക്കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

സുപ്രീംകോടതിയുടെ ഭരണക്രമത്തിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനമെങ്കിലും മുതിര്‍ന്ന ജഡ്ജിമാരെ നിരന്തരം അവഗണിക്കുന്നതും നിര്‍ണായക കേസുകള്‍ പോലും ഇവര്‍ ഒഴികെയുള്ളവരുടെ ബെഞ്ചിലേക്ക് വിടുന്നതും ജഡ്ജിമാര്‍ക്കിടയില്‍ നേരത്തെതന്നെ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണക്കേസ് നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നെങ്കിലും തൊട്ടു പിന്നാലെ ചീഫ് ജസ്റ്റിസ് ഇടപെട്ട് ഇത് റദ്ദാക്കി കേസ് മറ്റൊരു ബെഞ്ചിന് കൈമാറിയത് വലിയ വിവാദമായിരുന്നു. മാസങ്ങളായി പുകയുന്ന ഇത്തരം അഭിപ്രായ ഭിന്നതകളാണ് ഇന്നലെ പൊട്ടിത്തെറിയുടെ രൂപത്തില്‍ പുറത്തുവന്നതെന്നാണ് വിവരം. അതേസമയം ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജിമാര്‍ തുറന്നു പറഞ്ഞില്ല. ചീഫ് ജസ്റ്റിസിനു ജഡ്ജിമാര്‍ കൈമാറിയ കത്തിന്റെ പകര്‍പ്പ് വാര്‍ത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെ പുറത്തു വന്നെങ്കിലും ഇതിലും സുപ്രീംകോടതിയുടെ ഭരണക്രമത്തിനും വിവിധ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതിലും ബെഞ്ചുകള്‍ മാറ്റുന്നതിലുമുള്ള വിഷയങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളിലേക്കും ജഡ്ജിമാര്‍ കടന്നില്ല. ലോയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഞെഞ്ചിന് വിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വന്നതിനു തൊട്ടു പിന്നാലെയാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് രാജ്യതലസ്ഥാനം വേദിയായത്.

ജഡ്ജിമാര്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്ന വിധികളുടെ വിശ്വാസ്യതയേയും ഇത് ബാധിക്കും. പക്ഷപാതിത്വം ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം അതീവ ഗൂരുതരമാണ്. ഭരണ സിരാകേന്ദ്രങ്ങളിലും ഇതിന്റെ പ്രതിഫലനം പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്തു.

ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തിലെപ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമേയുള്ളൂ. സമന്‍മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നുംപോലെ ബെഞ്ചുകള്‍ മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രീംകോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending