Connect with us

More

ജുനൈദ് കൊലപാതകം: ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രാജിവച്ചു.

Published

on

 

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: ജുനൈദ് കൊലപാതക കേസില്‍ പ്രതിഭാഗത്തെ സഹായിച്ചെന്ന് ആരോപണവിധേയനായ ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശിക്ക് രാജിവച്ചു. ജുനൈദ് കേസ് വാദം കേള്‍ക്കുന്ന ഫരീദാബാദ് കോടതി ഒക്ടോബര്‍ ഇരുപത്തിയഞ്ചിനു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ എ.എ.ജി യുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ താന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചതായി അഡ്വക്കറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാജന്‍ പറഞ്ഞു. ഭാരതീയ ഭാഷകളെ കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ഭാഷാ അഭിയന്‍ ഏന്ന സംഘടനയുടെ ഭാരവാഹിയായ താന്‍ അതുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കോടതിമുറിയില്‍ പോയതെന്നാണ് നവീന്‍ കൗശിക് വാദിക്കുന്നത്. ഏന്നാല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രതിഭാഗം വക്കീലിന് നിയമോപദേശം നല്‍കുക എന്നത് അഭിഭാഷകവൃത്തിക്ക് യോജിച്ചതല്ലെന്നും ഇത്തരം നടപടി ഇരയുടെ കക്ഷികളില്‍ അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും ഫരീദാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വൈ എസ് രാത്തോഡ് ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. സര്‍ക്കാറിനോടും ബാര്‍കൗണ്‍സിലിനോടും അഭിഭാഷകനെതിരെ നടപടിയുടുക്കാന്‍ ഇടക്കാല ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്നാണ് നവീന്‍ കൗശിക്കിനുമേല്‍ രാജി സമ്മര്‍ദ്ദം ശക്തമായത്. സംഘപരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അഡ്വ.നവീന്‍ കൗശിക്. ആര്‍ഏസ്ഏസ് അനുനകൂല അഭിഭാഷക സംഘടനയായ ആദിവക്ത പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണദ്ദേഹം. 2014 പൊതുതിരഞ്ഞടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു.

അതേസമയം കേസന്വേഷണം ഹരിയനാ പോലീസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈകോടതിയിലുള്ള ഹരജിയില്‍ തീര്‍പ്പ് വരുന്നത് വരെ കീഴ്‌ക്കോടതിയിലെ വാദം കേള്‍ക്കല്‍ നിര്‍ത്തിവെക്കണമെന്ന് കോടതിയല്‍ ആവശ്യപ്പെടുമെന്നു ജുനൈദിന്റെ കുടുംബത്തിനു വേണ്ടി കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ആര്‍ എസ് ചീമ പറഞ്ഞു. ഈ വര്‍ഷം ജൂണിലാണ് ഹരിയാന കാണ്ഡവാലി സ്വദേശിയായ ജുനൈദ് ഖാന്‍ ഡല്‍ഹിയില്‍ നിന്ന് ഈദ് ഷോപ്പിംഗ് നടത്തി ട്രയിനില്‍ സഹോദരങ്ങളോടപ്പം മടങ്ങവെ കൊല ചെയ്യപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending