Connect with us

More

ജുനൈദ് കൊലക്കേസിലെ പ്രധാന പ്രതിക്കും ജാമ്യം

Published

on

 

ജുനൈദ് കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്‍കിയത്. 2017 ജൂലൈ 8 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

ജസ്റ്റിസ് ദയ ചൗധരിയാണ് നരേഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി ജയിലിലാണെന്നും അതുകൊണ്ട് തന്നെ ഇടക്കാലജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ജൂണ്‍ 7ന് ഫരീദാബാദ് സെഷന്‍ കോടതി നരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയ്ക്ക് നേരെ ചുമത്തിയിരിക്കുന്ന ഗുരുതര വകുപ്പുകളാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ കുത്തേറ്റ കിടന്ന ജുനൈദിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പൊലീസ് വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നത്.ദല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീര്‍, മുഹ്സിന്‍ എന്നിവരും ആക്രമണത്തിനിരയായത്.

ബീഫ് കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു ആക്രമണം. ട്രെയിന്‍ ഓഖ്ല സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവര്‍ഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവര്‍, പാക്കിസ്ഥാനികള്‍, മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നൊക്കെ വിളിച്ചാണ് ചീത്ത പറഞ്ഞതും തല്ലിയതും. ഇതിന് പിന്നാലെ നരേഷ് കുമാര്‍ എന്നയാള്‍ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending