ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു

കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവി(80) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും.

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഡി.ശ്രീദേവി തിരുവനന്തപുരം ലോ കോളേജില്‍ നിന്നാണ്് നിയമ ബിരുദം നേടിയത്. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി.

മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

SHARE