നീതിക്ക് വേണ്ടി നിലകൊണ്ടതിന് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് മുരളീധറിന് ഡല്‍ഹി ഹൈക്കോടതിയില്‍ ഉജ്ജ്വല യാത്രയയപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന് അഭിഭാഷകരുടെ നേതൃത്വത്തില്‍ ഉജ്ജ്വല യാത്രയയപ്പ്. നൂറുകണക്കിന് അഭിഭാഷകരും നിയമവിദഗ്ധരും യാത്രയയപ്പിനെത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് മുരളീധറിനെ സ്ഥലം മാറ്റിയത്.

ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ജസറ്റിസ് മുരളീധറിനെ അര്‍ധരാത്രി സ്ഥലം മാറ്റിയത്. പിറ്റേന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഹര്‍ഷ്മന്ദറിന്റെ ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയില്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച പരാതി വെള്ളിയാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE