സി.എച്ചിന്റെ ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് കെ.മുരളീധരന്‍ അങ്കം കുറിക്കാന്‍ കടത്തനാടിന്റെ മണ്ണിലേക്ക്

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ നിത്യ ഹരിത നായകന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ശേഷം വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ അങ്കം കുറിക്കാന്‍ കടത്തനാടിന്റെ മണ്ണിലേക്ക് തിരിച്ചു. വടകര റെയില്‍വേ സ്റ്റേഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കോട്ടപ്പുറത്താണ് ആദ്യത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍.

കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ. കരുണാകരന്റെ മകന്‍ തന്നെ അങ്കത്തട്ടിലിറങ്ങിയതോടെ സി.പി.എം കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. ജനകീയനായ മുരളീധരന്‍ തന്നെ രംഗത്ത് വന്നതോടെ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്യധികം ആവേശത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ഷുക്കൂറിനെ കൊന്നുതള്ളാന്‍ നേതൃത്വം കൊടുത്ത കൊലയാളി നേതാവിനെ പാര്‍ലമെന്റ് കാണിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് ലീഗ് പ്രവര്‍ത്തകര്‍.

SHARE