ശുഹൈബ് വധം: സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്; മുന്നോട്ടെന്ന് സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് ഡി.എം.ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരന്‍. ജില്ലാ ആസ്പത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് ഇന്ന് സുധാകരനെ പരിശോധിച്ചത്.

ഇന്നലെ സര്‍ക്കാര്‍ മെഡിക്കല്‍ സംഘ സുധാകരനെ പരിശോധിക്കാനെത്തിയിരുന്നു. എന്നാല്‍ സുധാകരന്‍ അത് വിസമ്മതിക്കുകയായിരുന്നു. പട്ടിണി കിടക്കുന്നതിന്റെ സ്വാഭാവികമായ പ്രശ്‌നങ്ങളില്‍ സുധാകരനില്‍ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നുമാണു മെഡിക്കല്‍ സംഘം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ റിപ്പോര്‍ട്ട്.

ഈ മാസം 19നാണു കലക്ടറേറ്റിനു മുന്‍പില്‍ കെ.സുധാകരന്‍ നിരാഹാര സമരം തുടങ്ങിയത്. ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുന്നതു വരെ സമരം തുടരാനാണു യു.ഡി.എഫ് തീരുമാനം.

SHARE