യൂത്ത് ലീഗ് സമരത്തെ തീവ്രവാദി സമരമെന്ന് വിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീന്‍ ബാഗ് മോഡല്‍ സമരത്തെ തീവ്രവാദി സമരമെന്ന് വിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സ്വീകരണത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഷാഹീന്‍ ബാഗ് മോഡല്‍ സമരമെന്ന് പറഞ്ഞ് തീവ്രവാദികള്‍ സമരം നടത്തുന്നു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ തീവ്രവാദികള്‍ കോഴിക്കോട് അഴിഞ്ഞാടുകയാണെന്നും തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

SHARE