Connect with us

More

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കൈതപ്രം

Published

on

നടന്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണ്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടിന്റെ സമീപത്തു വന്നിട്ടുപോലും വീട്ടില്‍ കയറി വരാതിരുന്ന ആളാണ് മോഹന്‍ലാല്‍. ഇത്തരത്തിലുള്ളയാളുകളാണ് താരങ്ങള്‍ എന്നും കൈതപ്രം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ ഇന്നലെ എഴുതിയ ബ്ലോഗ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഡി സതീഷനുള്‍പ്പെടെ പല പ്രമുഖരും മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിനിമാതിയ്യേറ്ററിനുമുന്നിലും മദ്യശാലകള്‍ക്കു മുന്നിലും ക്യൂനില്‍ക്കുന്നവര്‍ നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ലാലിന്റെ ബ്ലോഗ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Trending