ബാലഭാസ്‌ക്കറിന്റെ മരണം: വെളിപ്പെടുത്തലില്‍ ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി.
എവിടെ വേണമെങ്കിലും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി പറഞ്ഞു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി ഇന്നലെ വെളിപ്പെടുത്തിയത്.

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സോബി പറഞ്ഞു.ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കിയെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തിയിരുന്നത്.

SHARE