നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാനാവില്ല; കേസെടുത്തതില്‍ പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍

സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതില്‍ പ്രതികരണവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. അമിത് ഷാ നടത്തിയ നല്ല നീക്കമാണ്. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാന്‍ കഴിയില്ല. ഇവിടെ ആരും നിങ്ങളെ ഭയക്കുന്നില്ലെന്നും മറുപടിയായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം തള്ളിയ കണ്ണന്‍ സര്‍കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ തയ്യാര്‍ ആണെന്നും സിവില്‍ സര്‍വീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തത്. ഗുജറാത്തിലെ രാജ്‌കോട്ട് ഭക്തിനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നതിനാണ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

SHARE