കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍വിമാനത്താവളത്തില്‍ നിന്ന് ആദ്യ രാജ്യാന്തര സര്‍വീസ് അബുദാബിയിലേക്ക്. എയര്‍ഇന്ത്യയാണ് സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുന്നത്. നവംമ്പര്‍ 9ന് രാവിലെ 11ന് ടേക്ക് ഓഫ് ചെയ്യുന്ന രീതിയിലാണ് സര്‍വീസെന്നും ടിക്കറ്റ് ബുക്കിങ്ങ് ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്നു ദിവസത്തിനകം സമയക്രമം തീരുമാനമാകുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് വ്യക്തമാക്കി. ദുബായിലേക്കും ഷാര്‍ജയിലേക്കും എല്ലാ ദിവസങ്ങളിലും സര്‍വീസുകള്‍ ഉണ്ടാകും. അബുദാബിയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളും, മസ്‌കറ്റിലേക്ക് മൂന്നു സര്‍വീസുകളുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

SHARE