കണ്ണൂരില്‍ സമാധാനയോഗം 21 ന്; പങ്കെടുക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സമാധാനയോഗം 21 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ഏ.കെ ബാലന്റെ അധ്യക്ഷതയില്‍ കളക്ടേറ്റിലായിരിക്കും യോഗമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അറിയിച്ചു. 21ന് രാവിലെ 10.30ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

SHARE