കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകളും പുല്‍വാമ സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച ബോര്‍ഡും നശിപ്പിച്ചു

യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപത്തെ രാജീവ് ഭവന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ്പ്രചാരണ ബോര്‍ഡുകള്‍ക്ക് പുറമെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡും നശിപ്പിച്ചു. അര്‍ദ്ധരാത്രിക്ക് ശേഷം ഇരുട്ടിന്റെ മറവിലാണ് ആക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായത്.
സംഭവത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.