ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍; ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കണ്ണൂരിലെ മാടായി സ്വദേശി റിബിന്‍ ബാബു(18)വാണ് മരിച്ചത്. മാടായി പഞ്ചായത്തിന്റെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു റിബിന്‍ ബാബു.

പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ട കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

SHARE