Connect with us

More

കൗമാര കലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ ഇന്ന് അരങ്ങുണരും

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പാചകത്തിലെ നളന്‍ പഴയിടത്തിന്റെ അടുക്കളയില്‍ പാല്‍ തിളച്ചുമറിഞ്ഞു. പിന്നാലെ കൈക്കാര്‍ സദ്യവട്ടമൊരുക്കി. പ്രതിഭകളുമെത്തിത്തുടങ്ങിയതോടെ കലാപൂരത്തിന് അരങ്ങൊരുങ്ങി. കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ഇന്ന് കൊടിയേറ്റം.
രാവിലെ 9.30ന് പ്രധാന നഗരിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പ്രധാന വേദിയായ ‘നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
കണ്ണൂരിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന് നൃത്ത ചുവടുകളൊരുക്കി 57 സംഗീത അധ്യാപകര്‍ സ്വാഗത ഗാനം ആലപിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ തുടങ്ങും. ഇതേ സമയം ഒന്‍പത് വേദികളിലും മത്സരങ്ങള്‍ നടക്കും.
ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണക്കപ്പ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി.

നീരാടി നിള…

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ 'നിള' രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍ (ചിത്രം: കെ ശശി)

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ ‘നിള’ രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍
(ചിത്രം: കെ ശശി)

ഇന്നലെ രാവിലെ 11.10ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയാണ് ജവഹര്‍ സ്റ്റേഡിയത്തിലെ പാചകപുരയില്‍ പാല് കാച്ചിയത്. ചടങ്ങിന് എത്തിയവര്‍ക്ക് കല്‍ക്കണ്ടം ചേര്‍ത്ത പഴയിടം സ്‌പെഷല്‍ അരവണയാണ് മധുരമായി നല്‍കിയത്. മേയര്‍ ഇ.പി ലത, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, തുടങ്ങി ജനപ്രതിനിധികളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളും ചടങ്ങിന് സാക്ഷിയായി.
ഊണ്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ വെള്ളിയാഴ്ച മുതല്‍ പാചകപുരയില്‍ എത്തിതുടങ്ങിയിരുന്നു. പച്ചക്കറി കൂടാതെ 10 ടണ്ണിലധികം പഞ്ചസാരയും വെല്ലവും 10,000ലധികം നാളികേരവും പാചകപുരയിലെത്തി. അഞ്ച് ഉപജില്ലകളില്‍ നിന്നുള്ള കലവറ വണ്ടി ഇന്ന് എത്തും. വിഭവ ശേഖരണത്തിന് കലവറ വണ്ടികള്‍ പോയിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചത്. ഒരു ദിവസം 25,000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. ഊട്ടുപുരയില്‍ ഒരേസമയം 3000 പേര്‍ക്ക് ഊണ്‍ വിളമ്പാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

‘മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു’, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും: കെ.സുധാകരന്‍

ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു

Published

on

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

Trending