പ്രതിഷേധക്കാര്‍ക്ക് നിങ്ങളെ ഭയമില്ല; അമിത് ഷാക്ക് മറുപടിയുമായി കപില്‍ സിബല്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാമെന്ന് കഴിഞ്ഞ ദിവസം പ്രസ്തവാന നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കപില്‍ സിബല്‍. പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും അമിത് ഷായോടായി അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് കപില്‍ സിബല്‍ മറുപടി നല്‍കിയത്.

‘ഞങ്ങള്‍ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും മനസിലാക്കാനുമുള്ള ആര്‍ജവം കാണിക്കണം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവര്‍ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കള്‍ അറിഞ്ഞിരിക്കണം. കപില്‍ സിബലിന്റെ ട്വീറ്റില്‍ പറയുന്നു.

SHARE