‘ടിക് ടോക്ക് നിരോധിച്ച സര്‍ക്കാര്‍ എന്തിന് അവരുടെ സംഭാവന സ്വീകരിച്ചു’; കപില്‍ സിബല്‍

ന്യൂഡല്‍ഹി: ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക് പി.എം കെയറിലേക്ക് സംഭാവന ചെയ്തത്. ഹുവായ് ഏഴ് കോടി, സിയോമി 7 കോടി, ഒപ്പോ 1കോടി എന്നിവയാണ് പി.എം കെയറിലേക്ക് സംഭാവനയായി നല്‍കിയത്. ‘ചൈന നമ്മുടെ രാജ്യം കൈയ്യേറി, നമ്മള്‍ അവരുടെ സംഭാവന സ്വീകരിച്ചു, ഇതിനെക്കുറിച്ച് ചിന്തിക്കൂ മോദിജി…ദേശീയത!’; എന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്!ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സി.എം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്.

SHARE