കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തി കൊന്നു. കരുനാട് വീട്ടില്‍ മഹേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഗിരീഷാണ് മഹേഷിനെ കുത്തി കൊന്നത്. സംഭവത്തില്‍ പ്രതിയെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഗിരീഷിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഇവര്‍ തമ്മില്‍ വഴക്കായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.

SHARE