കർണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

Hubli: People in queue to caste their vote for Karnataka assembly elections at Rotary Deaf School booth in Hubli on Sunday. PTI Photo(PTI5_5_2013_000037B)

ബംഗളൂരു: കർണാടകയിൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെ നീളും.

ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോകസഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

6540 പോളിങ് സ്‌റ്റേഷനുകളിലാണ് ഇന്ന് വോട്ടെടുപ്പ്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരഞ്ഞെടുപ്പാണിത്.

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

SHARE