കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണര്‍ ബി.ജെ.പി ക്കൊപ്പം യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

 

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിട്ടും അനിശ്ചിതത്വം തുടരുന്ന കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ നിര്‍ണ്ണാക തീരുമാനം പുറത്തു വന്നതായി റിപ്പോര്‍ട്ട്. ബി.എസ് യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബി.ജെ.പി യെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ചു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ്സ് വാക്താക്കളും വ്യക്തമാക്കി.

കോണ്‍ഗ്രസ്സ് ജെ.ഡി.എസ് സഖ്യം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചിട്ടും ബെ.ജെ.പി യെ സര്‍ക്കാര്‍ രുപീകരിക്കാനും പതിനഞ്ച് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഗവര്‍ണറുടെ ക്ഷണം ലഭിച്ചതായി ബി.ജെ.പി യും സ്ഥിരീകരിച്ചു. നാളെ രാവിലെ ഒമ്പതിന് ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.

SHARE